Site icon Janayugom Online

ഹൂതികള്‍ വിക്ഷേപിച്ച ഒമ്പതു ഡ്രോണുകള്‍ നശിപ്പിച്ചതായി സൗദി

സൗദിയുടെ തെക്കന്‍ മേഖലയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ച ഒമ്പതു ഡ്രോണുകള്‍ നശിപ്പിച്ചതായി സൗദി സഖ്യസേന. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ആറു ഡ്രോണുകള്‍ ആക്രമണം നടത്തിയത്. പിന്നീട് മറ്റ് മൂന്ന് ഡ്രോണുകളും തടഞ്ഞ് നശിപ്പിക്കുകയായിരുന്നു. തെക്കന്‍, മധ്യ, കിഴക്കന്‍ മേഖലകളെ ലക്ഷ്യം വെച്ച് ഹൂതികള്‍ തങ്ങളുടെ ആക്രമണം തുടരുകയാണ്.

രാജ്യത്തെ സിവിലിയന്മാരെയും വസ്തുക്കളെയും ഊര്‍ജ സ്രോതസ്സുകളെയും ബോധപൂര്‍വം ലക്ഷ്യമിടുന്ന ശത്രുതാപരമായ ശ്രമങ്ങളാണ് ഹൂതികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹൂതികളുടെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നിലപാടും സഹകരണവും പ്രതീക്ഷിക്കുന്നതായി സഖ്യസേന അറിയിച്ചു.

Eng­lish sum­ma­ry; Sau­di Ara­bia says it has destroyed nine drones launched by the Houthis.

You may also like this video;

Exit mobile version