പാകിസ്താനുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. ഖത്തറിൽ നടന്ന ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് കരാർ. ഇരു രാജ്യങ്ങളെയും ആര് ആക്രമിച്ചാലും പ്രതിരോധിക്കാനുണ്ടാകുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇന്ത്യ‑പാകിസ്താൻ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ സന്ദർശനത്തിന് ശേഷം ഒരു ഭരണാധികാരിക്ക് ലഭിച്ച മികച്ച സ്വീകരണമാണ് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ലഭിച്ചത്. സൗദി അറേബ്യയുടെ എഫ് 15 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ എത്തിയ ഷെഹ്ബാസ് ഷെരീഫിനെ സൗദി കിരീടാവകാശി സ്വീകരിച്ചു.

