Site iconSite icon Janayugom Online

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​രു​ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ ഈടാക്കുമെന്ന് സൗദി

മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​രു​ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ ഈടാക്കുമെന്നാണ് സൗ​ദി  മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോ​വി​ഡ് ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും പ്ര​തി​രോ​ധ പ്രോ​ട്ടോ​ക്കോ​ളു​ക​ളും ആ​വ​ര്‍​ത്തി​ച്ച് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്തു​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മാ​സ്‌​ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​ത് കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പറഞ്ഞു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ആ​ദ്യം പി​ടി​കൂ​ടി​യാ​ല്‍ 1000 റി​യാ​ലാ​ണ് പി​ഴ ഈ​ടാ​ക്കു​ക. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടെ പി​ഴ ഇ​ര​ട്ടി​യാ​ക്കും. ആ​വ​ര്‍​ത്തി​ച്ചു​ള്ള ലം​ഘ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ പി​ഴ പ​ര​മാ​വ​ധി ഒ​രു​ല​ക്ഷം റി​യാ​ല്‍ വ​രെ എ​ത്തി​യേ​ക്കാം. വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ഴ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം അറിയിച്ചു.

eng­lish sum­ma­ry; Sau­di Ara­bia to impose fines of up to one lakh riyals on those who do not wear masks

you may also like this video;

Exit mobile version