Site iconSite icon Janayugom Online

കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ കനത്ത പിഴ, നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സൗദിയില്‍ അലക്കുകടയില്‍ കഴുകാനേല്‍പ്പിക്കുന്ന വസ്ത്രങ്ങള്‍ തറയില്‍ ഇട്ടാല്‍ ആയിരം റിയാല്‍ പിഴ . സൗദി മുന്‍സിപ്പില്‍ ഗ്രാമകാര്യ , ഭവനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . പിഴ ചുമത്തുന്നതിന് മുന്‍പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ ഗ്രൂമിങ് ഷോപ്പുകള്‍ക്കുള്ളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധം, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധം, ബാര്‍ബര്‍ ഷോപ്പുകളില്‍ സിംഗിള്‍ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള നിരോധം എന്നിവ ലംഘിച്ചാലുള്ള പിഴകളും വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ ചുമത്തുന്ന പിഴകളുമെല്ലാം ഇന്നു മുതല്‍ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
eng­lish summary;Saudi Arabia,imposed fine for throw­ing clothes that are being washed in a laun­dry on the floor
you may also like this video;

Exit mobile version