ലോകത്തെ അത്ഭുതപ്പെടുത്താന്‍ സൗദിയില്‍ പുതിയ നഗരമൊരുങ്ങുന്നു. മലിനീകരണവും പ്രകൃതി നശീകരണവുമില്ലാത്ത കണ്ണാടിക്കൂടില്‍ തീര്‍ത്ത പുതിയ നഗരം 2030 ഓടെ പൂര്‍ത്തിയാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിയോം എന്നറിയപ്പെടുന്ന പദ്ധതിയുടെ ആദ്യ രൂപരേഖ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തുവിട്ടു. ഒരു ട്രില്യണ്‍ ഡോളറാണ് പദ്ധതിക്ക് ചെലവാകുക.
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേർരേഖയിൽ) ആകൃതിയിലാണ് ദ ലൈൻ എന്ന നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമ്മിക്കപ്പെടും.
170 കിലോമീറ്റർ നീളത്തിൽ 200 മീറ്റർ വീതിക്കുള്ളിൽ ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉൾക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമ്മിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുത്തുന്നതായി മാറും.
റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയില്ലാത്ത, പൂജ്യം ശതമാനം മാലിന്യമുക്തമായ ഒരു ഭാവി നഗരം എങ്ങനെ സാധ്യമാക്കാം, അതിൽ സമൂഹങ്ങൾ എങ്ങനെ ജീവിക്കുമെന്ന് ‘ദൈ ലൈൻ’ ലോകത്തിന് കാണിച്ചുകൊടുക്കും. ഇത് 100 ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുകയും ചെയ്യുമെന്ന് പദ്ധതി വിശദമാക്കുന്നു.
English Summary:Saudi city of Neom by surprise
You may also like this video