Site iconSite icon Janayugom Online

സൗദി എണ്ണ വില വെട്ടിക്കുറച്ചു

saudisaudi

സൗദി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില വെട്ടിക്കുറച്ചു. ജൂണ്‍ മാസം മുതല്‍ യൂറോപ്പിനും കുറഞ്ഞ നിരക്കിലായിരിക്കും എണ്ണ വില്പന നടത്തുക. സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉല്പാദക കമ്പനിയായ സൗദി അരാംകോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാരലിന് 4.40 ഡോളര്‍ കുറവിലായിരിക്കും അടുത്തമാസം മുതല്‍ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയയ്ക്കുക. ചൈനയിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വിലകുറച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസത്തെ നിരക്കില്‍ തന്നെയായിരിക്കും അമേരിക്കയ്ക്ക് എണ്ണ നല്‍കുക. നാല് മാസത്തിനിടെ ആദ്യമായാണ് സൗദി അരാംകോ വില കുറയ്ക്കുന്നത്.

Eng­lish Sum­ma­ry: Sau­di cuts oil prices

You may like this video also

Exit mobile version