Site iconSite icon Janayugom Online

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു

സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ്(81) അന്തരിച്ചു. ഇന്ന് പുല‍ച്ചെയായിരുന്നു അന്ത്യം. സൗദിയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ്. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം വൈകീട്ട് റിയാദിൽ നടക്കും. റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും.

Exit mobile version