Site iconSite icon Janayugom Online

സൗദി സൈനിക മേധാവി ഇന്ത്യയില്‍

MM NaravaneMM Naravane

സൗദി അറേബ്യയുടെ കരസേനാ മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. ലെഫ് ജനറല്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ മുത്താറാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. കരസേനാ മേധാവി നരവനെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അറബ് മേഖലയില്‍ ഏറ്റവും ശക്തമായ സൈനിക സംവിധാനമാണ് സൗദി അറേബ്യയുടേത്. അവിടത്തെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമാണെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇന്നലെ രാവിലെ ഇന്ത്യയിലെത്തിയ അല്‍ മുത്താറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.
സൗദി കരസേനാ മേധാവിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2020 ഡിസംബറിൽ ജനറൽ എം എം നരവാനെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. അന്നായിരുന്നു ആദ്യമായി ഒരു ഇന്ത്യൻ കരസേനാ മേധാവി സൗദി അറേബ്യ സന്ദർശിച്ചത്.

Eng­lish Sum­ma­ry: Sau­di mil­i­tary chief in India

You may like this video also

Exit mobile version