Site iconSite icon Janayugom Online

സൗദി വിസ; ഇന്ത്യക്കാര്‍ക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

സൗദി വിസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട. സൗദി അറേബ്യയും സ്വതന്ത്ര ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് സൗദിവിസയ്ക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് ഒഴിവാക്കാമെന്ന് ഇന്ത്യയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. വിനോദസഞ്ചാരികൾക്കും ടൂർ സ്ഥാപനങ്ങള്‍ക്കും വേഗത്തിലുള്ള അപേക്ഷാ പ്രോസസ്സിംഗിന് പുതിയ തീരുമാനം സഹായകരമാകും.

തങ്ങളുടെ രാജ്യത്തിൽ സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെയും സൗദി എംബസി ട്വീറ്റിലൂടെ അഭിനന്ദിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈ മാസം ഇന്ത്യ സന്ദർശിക്കാനിരിക്കെ സമയക്രമം കാരണം സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ് സൗദി കിരീടാവകാശി.

Eng­lish Summary:Saudi Visa; Indi­ans no longer need Police Clear­ance Certificate
You may also like this video

Exit mobile version