‘വീണ്ടെടുക്കാം മതേതര ഇന്ത്യയെ ‘എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് ജില്ലാകേന്ദ്രങ്ങളിൽ എ ഐ വൈ എഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി ആലപ്പുഴ ജില്ലയിൽ ഭരണിക്കാവിൽ നടക്കും. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ബൈരഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എൻ ശ്രീകുമാർ, കെജി സന്തോഷ് എന്നിവർ സംസാരിച്ചു. അമൽരാജ് സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി കെ ജി സന്തോഷ് (ചെയർമാൻ), ആദർശ് ശിവൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
English Summary: Save India Assembly in Bharnikav