തൂമ്പാക്കുളത്ത് വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥി ആദിലക്ഷ്മിയാണ് മരിച്ചത്. ആറ് കുട്ടികളും ഡ്രൈവറും ഓട്ടോയില്‍ ഉണ്ടായിരുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

