സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ് ബിഐ) കഴിഞ്ഞ ദിവസം വൈകിട്ടാണ് വിശദാംശങ്ങള്‍ നല്‍കിയത്. വിവരം കൈമാറിയശേഷം കോടതി ഉത്തരവ് പാലിച്ചെന്ന് വ്യക്തമാക്കി എസ്ബിഐ സിഎംഡി സത്യവാങ് മൂലം സമര്‍പ്പിച്ചു.
എസ്ബിഐ നല്‍കിയ വിവരങ്ങള്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട് .2019 ഏപ്രിൽ 12 മുതൽ വിറ്റ ബോണ്ടുകളുടെ വിശദാംശങ്ങളാണ് എസ്‌ബിഐ കൈമാറിയത്. ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ, ഓരോ ബോണ്ടിന്റെയും മൂല്യം, പാർടികൾ ബോണ്ട് പണമാക്കി മാറ്റിയതിന്റെ വിവരങ്ങൾ തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്. അതേസമയം, ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് പണമാക്കി മാറ്റിയവരുടെ വിവരങ്ങളും എസ്‌ബിഐ ഒത്തുനോക്കി ക്രോഡീകരിച്ചിട്ടില്ല.
ബോണ്ട് വിശദാംശങ്ങൾ ചൊവ്വാഴ്‌ച പ്രവൃത്തിസമയം കഴിയുംമുമ്പ് എസ്‌ബിഐ തെരഞ്ഞെടുപ്പ് കമീഷന് കൈമാറണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്ന എസ്‌ബിഐയുടെ അപേക്ഷ തള്ളിയാണ് കോടതി ഈ നിർദേശം നൽകിയത്.തെരഞ്ഞെടുപ്പ് കഴിയും വരെ പണം നല്‍കിയവരുടെ വിവരങ്ങള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഗൂഢനീക്കമാണ് കോടതി ഇടപെടലിലൂടെ പൊളിഞ്ഞത്.
English Summary:
SBI handed over electoral bond details as per Supreme Court order
You may also like this video: