Site icon Janayugom Online

എസ്ബിഐക്ക് വാർഷികലാഭം 50,000 കോടി കടന്നു

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായം 83 ശതമാനം വര്‍ധിച്ച് 16,695 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9,113 കോടി രൂപയായിരുന്നു. 2022–23 സാമ്പത്തിക വര്‍ഷത്തിൽ എസ്ബിഐയുടെ അറ്റാദായം 50,000 കോടി കടന്നു.
മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം 29 ശതമാനം വര്‍ധിച്ച് 40,393 കോടി രൂപയായത് മികച്ച ലാഭവളർച്ച നേടാൻ ബാങ്കിന് സഹായകമായി. മാര്‍ച്ച് പാദത്തിലെ ബാങ്കിന്റെ ചെലവ് 0.16 ശതമാനമായി വര്‍ധിച്ചു. വായ്പാ വളര്‍ച്ച 16 ശതമാനത്തോടെ 32.69 ലക്ഷം കോടി രൂപയായി. ഇതില്‍ കോര്‍പ്പറേറ്റ് വായ്പകള്‍ 12 ശതമാനവും വ്യക്തിഗത വായ്പകള്‍ 18 ശതമാനവും ഉയര്‍ന്നു. നിക്ഷേപങ്ങള്‍ 9 ശതമാനം ഉയര്‍ന്ന് 44.23 ലക്ഷം കോടി രൂപയിലെത്തി.

eng­lish sum­ma­ry; SBI’s annu­al prof­it has crossed 50,000 crores

you may also like this video;

Exit mobile version