Site iconSite icon Janayugom Online

അഴിമതി: കൊല്‍ക്കത്തയിലെ മുന്‍ ഭക്ഷ്യമന്ത്രി അറസ്റ്റില്‍

TMCTMC

പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ജ്യോതിപ്രിയ മല്ലിക്കിനെ കൊൽക്കത്തയിലെ വീട്ടിൽ 20 മണിക്കൂറിലേറെ നീണ്ട റെയ്ഡിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മല്ലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിപ്രിയ മല്ലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 

“ഞാൻ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ്. ബിജെപി അധികാരത്തിൽ ഇരിക്കുന്നത് വരെ ഇത്തരം കാര്യങ്ങൾ സംഭവിക്കും”, മല്ലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹബ്ര നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മല്ലിക്. നിലവിൽ വനം പരിസ്ഥിതി മന്ത്രിയാണ്. നേരത്തെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് ഏരിയയിലുള്ള ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടിൽ എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെയാണ് റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയത്.

റേഷൻ വിതരണ അഴിമതിയെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ ആരോപണങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യവസായിയായ ബക്കിബുർ റഹ്‌മാനെ അറസ്റ്റ് ചെയ്തിരുന്നു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാർത്ഥ ചാറ്റർജിക്ക് ശേഷം അറസ്റ്റിലാകുന്ന രണ്ടാമത്തെ മുതിർന്ന മന്ത്രിയാണ് ജ്യോതിപ്രിയ മല്ലിക്. ഫിർഹാദ് ഹക്കിം, രതിൻ ഘോഷ് തുടങ്ങിയ നിരവധി ഉന്നത മന്ത്രിമാരും വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നേരിട്ടിരുന്നു. 

Eng­lish Sum­ma­ry: Scam: For­mer food min­is­ter of Kolkata arrested

You may also like this video

Exit mobile version