Site iconSite icon Janayugom Online

കനത്ത മൂടല്‍ മഞ്ഞില്‍ ഹെലികോപ്റ്റര്‍ അപകടത്തിന്‌ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്

കൂനൂരിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്‌റ്റർ അപകടത്തിന്‌ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്‌. കനത്ത മൂടൽ മഞ്ഞിലേക്ക്‌ സേനാ ഹെലികോപ്‌റ്റർ കയറി പോകുന്ന ദൃശ്യങ്ങളാണ്‌ പുറത്ത്‌ വന്നത്‌.

പ്രദേശവാസികൾ ആരോ പകർത്തിയതാണ്‌ ദൃശ്യങ്ങൾ. പ്രാദേശിക വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. കൂനൂരിന്‌ സമീപത്തെ പൈതൃക റെയിൽവേ ട്രാക്കിന്‌ സമീപത്ത്‌ നിന്നാണ്‌ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്‌.

19 സെക്കൻഡ്‌ ദൈർഘ്യമുള്ള വീഡിയോയിൽ മൂടൽ മഞ്ഞിലേക്ക്‌ ഹെലികോപ്‌റ്റർ കയറുന്നതാണ്‌‌ ദൃശ്യങ്ങളിൽ. പിന്നാലെ വലിയ ശബ്‌ദമുണ്ടാകുന്നതും ഹെലികോപ്‌റ്റർ തകർന്നോയെന്ന്‌ ദൃശ്യങ്ങൾ പകർത്തുന്നവർ ചോദിക്കുന്നതും കേൾക്കാം. പ്രദേശിക തമിഴ്‌ മാധ്യമങ്ങളാണ്‌ ദൃശ്യങ്ങൾ പുറത്ത്‌ വിട്ടത്‌. കൂടുതൽ പരിശോധനകൾക്കായി ദൃശ്യങ്ങൾ വ്യോമസേന ശേഖരിച്ചിട്ടുണ്ട്‌.
eng­lish summary;scene just before the acci­dent in Kanoor Heli­copter clash
you may also like this video;

Exit mobile version