Site iconSite icon Janayugom Online

സ്‌കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

minority scholarshipminority scholarship

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക്  വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15.

അർഹരായ വിദ്യാർത്ഥികൾക്ക് www. dceschol­ar­ship. ker­ala. gov. in മുഖേന അപേക്ഷിക്കാം. സുവർണ്ണ ജൂബിലി മെറിറ്റ്  സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലീം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9446096580, 9446780308, 04712306580.

eng­lish sum­ma­ry; Schol­ar­ship appli­ca­tion date extended

you may also like this video;

Exit mobile version