Site icon Janayugom Online

സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

കുറ്റിക്കാട്ട് ജ്ഞാനോദയം 522-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടൂ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണവും, പഠനോപകരണ വിതരണവും എസ്എൻഡിപി യൂണിയൻ വൈസ് ചെയർമാൻ പി ജി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യൂണിയൻ ചേർത്തല ഗുരുദേവ പഠന വിഭാഗം കോഡിനേറ്റർ മനോജ് മാവുങ്കൽ ഗുരുദേവ പ്രഭാഷണം നടത്തി.

പ്രസിഡന്റ് എം തിലകൻ അധ്യക്ഷത വഹിച്ചു. പി ഡി ഗഗാറിൻ, കെ വി സാബുലാൽ, മാസ്റ്റർ ഹരിഗോവിന്ദ്, വാർഡ് കൗൺസിലർ സുജാത സതീഷ് കുമാർ, കെ ടി ഷാജി, പി എം ചെല്ലപ്പൻ, ബേബിഷാജി, ശോഭനാ ദിമിത്രോവ്, സജിതാ ബാബു, കെ പി ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version