Site iconSite icon Janayugom Online

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാലയിലെ വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. എതിരെ വരുന്ന വാഹനത്തിന് സെെഡ് കൊടുക്കുന്നതിനിടയില്‍ ബസ് 20 അടി താഴ്ചയിലേക്കാണ് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വൈദ്യപരിശോധനകൾക്ക് ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അപകടത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version