എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ല. ഫിലോമിനാസ് സ്‌കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്‌കെപിഎസ് സ്‌കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്. സ്കൂള്‍ വിട്ട് വൈകിട്ട് വിദ്യാര്‍ഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു സ്‌കൂള്‍ ബസുകള്‍.
എറണാകുളത്ത് സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; 12 കുട്ടികള്‍ക്ക് പരിക്ക്

