Site icon Janayugom Online

നൈ​ജീ​രി​യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നൂ​റോ​ളം കു​ട്ടി​ക​ളെ മോചിപ്പിച്ചു

നൈ​ജീ​രി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്കൂ​ളി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ മേ​യി​ൽ നൈ​ഗ​ർ സ്റ്റേ​റ്റി​ലെ തെ​ഗി​ന​യി​ല്‍ ആ​യു​ധ​ധാ​രി​ക​ൾ സ്കൂ​ളി​ൽ നി​ന്നാണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ​യാ​ണ് ഭീ​ക​ര​ർ മോ​ചി​പ്പി​ച്ച​ത്. കുട്ടികളെ നി​രു​പാ​ധി​ക​മാ​ണ് വി​ട്ട​യ​ച്ച​തെ​ന്ന് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അറിയിച്ചു.

136 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​രി​ൽ 15 വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ജൂ​ണി​ൽ ര​ക്ഷ​പെ​ട്ടി​രു​ന്നു. ആ​റു കു​ട്ടി​ക​ൾ ത​ട​വി​ൽ കി​ട​ന്ന് ​മ​രി​ച്ച​താ​യും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അതേസമയം മോ​ചി​പ്പി​ച്ച കു​ട്ടി​ക​ളെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം വീടുകളിലേക്കയക്കും.

ENGLISH SUMMARY:School chil­dren abduct­ed by gun­men in Nige­ria have been released
You may also like this video

Exit mobile version