രോഹിത് വേദിയിൽ പാടുമ്പോൾ എ ഗ്രേഡിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല അമ്മ രാധിക. ഒടുവിൽ ഫലം വന്നപ്പോൾ പ്രതീക്ഷിച്ചപോലെ മകന് എ ഗ്രേഡ്. എച്ച്എസ് വിഭാഗം ലളിത ഗാനത്തിൽ മത്സരിച്ച അരീക്കോട് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർഥി രോഹിത് കൃഷ്ണ പിന്നണി ഗായിക രാധിക നാരായണന്റെ മകനാണ്.
നന്ദകുമാർ ഈണം നൽകിയ മതിലേഖമായും മുകിൽ മറയും എന്ന ഗാനം രാധികയാണ് പഠിപ്പിച്ചത്. മൈലാഞ്ചി മൊഞ്ചുള്ള വീട്, തട്ടിൻപുറത്ത് അച്യുതൻ, ലൈലാ ഓ ലൈല, ഈ പടച്ചോനെ നിങ്ങൾ കാത്തോളി എന്നീ സിനിമികളിൽ രാധിക പാടിയിട്ടുണ്ട്.
കലോത്സവ വേദികളിൽ മാപ്പിളപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഒപ്പന മത്സരങ്ങളിൽ തിളങ്ങിയ രാധിക ഗാനമേളകളിലും റിയാലിറ്റി ഷോ കളിലും പാടിയിട്ടുണ്ട്. സംവിധായകൻ ആർ എസ് വിമലിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിനിടയിലാണ് മകനുമായി കോഴിക്കോട് എത്തിയത്.
English Summary;school kalolsavam 2023
You may also like this video