Site iconSite icon Janayugom Online

സ്ക്കൂള്‍ ഉച്ചഭക്ഷണപദ്ധതിയിലെ കുടിശ്ശിക; പദ്ധതിയില്‍ നിന്ന് കേന്ദ്രത്തെ ഒഴിവാക്കിക്കൂടെയെന്ന് കോടതി

സ്ക്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള വഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെങ്കില്‍ കേന്ദ്രത്തെ ഒഴിവാക്കി സംസ്ഥാന പദ്ധതി നടപ്പാക്കിക്കൂടെ എന്ന് ഹൈക്കോടതി. പദ്ധതിക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്കീം എന്ന് പേര് നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണപദ്ധതിക്കുള്ള ഫണ്ട് വിതരണത്തിൽ കുടിശ്ശിക വരുത്തിയതിനെ കോടതി വിമർശിച്ചുഉച്ചഭക്ഷണ വിതരണത്തിനായി ചിലവാക്കിയ പണം കുടിശ്ശികയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അധ്യാപക സംഘടന സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 

കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേന്ദ്ര വിഹിതം കൃത്യസമയത്ത് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര വിഹിതം മുടങ്ങിയെങ്കിലും ഉച്ചഭക്ഷണ വിതരണം മുടങ്ങിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ അധിക തുക അനുവദിച്ചും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്കൂൾ പിടിഎകളുടെ സഹകരണത്തോടെയും മുടക്കം കൂടാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയാണെന്നും സർക്കാർ വ്യക്തമാക്കി.എങ്കിൽ ഉച്ചഭക്ഷണ വിതരണം കേന്ദ്രത്തെ ഒഴിവാക്കി സംസ്ഥാന പദ്ധതിയായി നടത്തി കൂടെ എന്ന് കോടതി ആരാഞ്ഞു.

പദ്ധതിക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്കീം എന്ന് പേര് നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി.കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കോടതിയുടെ വിഷയമല്ലെന്നും കോടതി പറഞ്ഞു. സ്കൂൾ ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് ഹർജി മറ്റന്നാൾ പരിഗണിക്കുന്നതിനായി മാറ്റി. ഹർജിയിൽ നിലപാട് അറിയിക്കാൻ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച കോടതി പൊതുവിദ്യാഭ്യാസ വകുപ്പിന് രണ്ട് ദിവസം കൂടി അനുവദിക്കുകയായിരുന്നു.

Eng­lish Summary:
school lunch scheme arrears; The court said that the cen­ter should be exempt­ed from the scheme

You may also like this video:

Exit mobile version