Site icon Janayugom Online

സ്കുൾ തുറക്കൽ; വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജാഗ്രത വേണം

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾ നേരിടാൻ ഇടയുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ നിർദേശിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കമ്മീഷന്റെ ജില്ലാതല കർത്തവ്യ വാഹകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ട് അധ്യയന വർഷങ്ങളിലെ സ്കൂൾ ജീവിതം നഷ്ടപ്പെട്ട കുട്ടികളാണ് നവംബർ ഒന്നിന് ക്ലാസുകളിൽ എത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് ശാരീരിക- മാനസിക ബുദ്ധിമുട്ടുകൾ, മൊബൈൽ ഉപയോഗത്തിൻറെ സമ്മർദ്ദം, പഠനത്തിൽ ശ്രദ്ധക്കുറവ് തുടങ്ങി വിവിധ പ്രശ്നങ്ങൾ അവർ നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിദ്യാർഥികളെയും സ്കൂളിൽ എത്തിക്കാനും ശിശു സൗഹൃദ അന്തരീക്ഷത്തിൽ പാഠ്യ‑പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾ നേരിടാനിടയുള്ള മാനസിക‑വൈകാരിക പ്രശ്നങ്ങളുടെ പരിഹാര മാർഗങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.

മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹ്യ ചുറ്റുപാടുകളും ഉറപ്പാക്കാൻ സ്കൂൾതല സുരക്ഷാ സമിതികൾ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാരമുളള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകണം. സ്കൂൾ ബസ്സുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സ്കൂളുകളുടെ പരിസരങ്ങളിൽ ലഹരിപദാർത്ഥങ്ങൾ വിൽക്കുന്നില്ല എന്ന് സ്കൂളുകൾ തുറക്കുന്നതിനു മുൻപുതന്നെ ഏക്സൈസ് വകുപ്പ് ഉറപ്പാക്കണം. നിലവിൽ യൂണിഫോം നിർബന്ധമില്ലെങ്കിലും കുട്ടികളെ തിരിച്ചറിയാൻ യൂണിഫോം സഹായകമാകുമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. കമ്മീഷൻ അംഗം ബി ബബിത അധ്യക്ഷത വഹിച്ചു. വ

Exit mobile version