നെടുമങ്ങാട് നഗരസഭയുടെയും നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഗവൺമെൻ്റ് ടൗൺ UPS ൽ സ്കൂൾ പോൾട്രി ക്ലബ് ആരംഭിച്ചു. ഫെബ്രുവരി 14 ചൊവ്വാഴ്ച രാവിലെ 10 ന് നഗരസഭ ചെയർപേഴ്സൺ C S ശ്രീജ പദ്ധതി ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ S സിന്ധു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ P വസന്തകുമാരി, വാർഡ് കൗൺസിലർ ആദിത്യ വിജയകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം പുലിപ്പാറ കൃഷ്ണൻ, PTA പ്രസിഡൻ്റ് A അജീംഖാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സീനിയർ വെറ്ററിനറി സർജൻ ഡോ J. സീമ വെറ്ററിനറി പോളിക്ലിനിക്കിലെ ജീവനക്കാരായ അഖില ‚ഷീബ എന്നിവരും PTA അംഗങ്ങളും പങ്കെടുത്തു. ഈ പദ്ധതി വഴി 50 സ്കൂൾ കുട്ടികൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ എഗ്ഗർ നഴ്സറി വഴി വിതരണം ചെയ്തു.
English Summary: School Poultry Club started at Nedumangad
You may also like this video

