വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള സ്കൂൾ രത്ന ടീച്ചേഴ്സ് അവാർഡ് ചെറിയ നാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജി.രാധാകൃഷ്ണന് ലഭിച്ചു.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും . കോവി ഡ് കാലത്ത് ഓൺലൈനിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവർത്തനങ്ങളും , കുട്ടികളെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നതിനുമായി നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. കേരള സർക്കാരിന്റെ വനമിത്ര , പ്രകൃതി മിത്ര, വിവിധ സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് പുത്തൻപുരയിൽ പരേതരായ അധ്യാപകർ കെ.ഗോപാലകൃഷ്ണൻ നായരുടേയും, പി ബി രാധാകുമാരി പിള്ളയുടേയും മകനാണ്. എസ്.ജയശ്രീയാണ് ഭാര്യ
English Summary: School Ratna Teachers Award to G Radhakrishnan
You may also like this video: