Site iconSite icon Janayugom Online

സ്കൂള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കണം; ലക്ഷദ്വീപില്‍ എതിര്‍പ്പ് ശക്തമാകുന്നു

സ്കൂള്‍ അവധി വെള്ളിയാഴ്ചയില്‍ നിന്ന് ഞായറാഴ്ചയാക്കി മാറ്റിയതിനെതിരെ ലക്ഷദ്വീപില്‍ എതിര്‍പ്പ് ശക്തമാകുന്നു. മുസ്‌ലിം ജനസംഖ്യ 96 ശതമാനമുള്ള ദ്വീപില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന വെള്ളിയാഴ്ച അവധിയാണ് പൊടുന്നനെ മാറ്റിമറിച്ചിരിക്കുന്നത്. വിവാദ തീരുമാനങ്ങളിലൂടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനത്തിനെതിരെയും പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്.

ആറ് ദശാബ്ദങ്ങളായി ലക്ഷദ്വീപില്‍ വെള്ളിയാഴ്ചയാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നതെന്നും ജനപ്രതിനിധികളുമായോ പിടിഎയുമായോ യാതൊരു കൂടിയാലോചനയും നടത്താതെയുള്ള ഏകപക്ഷീയമായ തീരുമാനം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിചാരണയില്ലാതെ വ്യക്തികളെ ഒരു വര്‍ഷക്കാലം വരെ ജയിലിലിടാന്‍ അനുവദിക്കുന്ന ഗുണ്ടാ നിയമം ഉള്‍പ്പെടെയുള്ള നിരവധി പരിഷ്കാരങ്ങളാണ് പ്രഫുല്‍ പട്ടേല്‍ സ്ഥാനമേറ്റതിനുശേഷം ലക്ഷദ്വീപില്‍ നടപ്പിലാക്കിയത്. മുസ്‌ലിം വിരുദ്ധ മുന്‍വിധിയോടെയും ഏകപക്ഷീയമായുമാണ് അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തനമെന്നാണ് വിവിധ സംഘടനകളുടെ പരാതി. 

ENGLISH SUMMARY:School should be open on Fri­days; Oppo­si­tion is grow­ing in Lakshadweep
You may also like this video

Exit mobile version