Site iconSite icon Janayugom Online

പത്തനംതിട്ട പീഡനം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. രണ്ട് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളായ മൊഹമ്മദ് റാഫി, സജാദ് എന്നിവരെയാണ് ഹാജരാക്കിയത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു.സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

Eng­lish Summary:school stu­dent molest­ed in pathanamthitta
You may also like this video

Exit mobile version