Site iconSite icon Janayugom Online

സ്കൂൾ യൂണിഫോം നിർബന്ധമാക്കും

സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കും. ഡിസംബർ 13 മുതലാണ് സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുക. ബസ് കൺസെഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും തുറക്കാനും അനുമതിയായി. സ്പെഷൽ സ്കൂളുകൾക്ക് എട്ടു മുതൽ തുറന്നു പ്രവർത്തിക്കാം.

പൊതു വിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താം. പ്ലസ് വൺ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകൾ 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

eng­lish sum­ma­ry; School uni­forms will be mandatory

you may also like this video;

Exit mobile version