ചരിത്രായനമെന്ന വേറിട്ട പരിപാടിയുമായി ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാതൃകയാകുന്നു. കോവിഡ് കാലത്ത് ആരംഭിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയാണ് ചരിത്രായനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്ത ചരിത്രായനം 25 അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കി. നവോത്ഥാന നായകന്‍മാര്‍, സ്വാതത്ര്യ സമര പോരാളികള്‍. കല, സാഹിത്യം, സംസ്‌കാരം, കായികം എന്നീ വിവിധ മേഘലകളിലെ പ്രശസ്തരായവരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളാണ് ഓണ്‍ലൈനിലും, കുട്ടികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും നല്‍കുന്നത്. ഓരോ വിഷയത്തിലും അവഗാധമുള്ളവരാണ് ക്ലാസുകള്‍ എടുക്കുന്നത്. ക്ലാസ് കണ്ടതിനു ശേഷം കുട്ടികള്‍ അത് സംബന്ധിച്ച് കുറിപ്പുകള്‍ തയ്യാറാക്കുകയും, കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യും. അവര്‍ എഴുതുന്ന ലേഖനങ്ങളില്‍ നിന്നും നിലവാരം ഉള്ളവ തെരഞ്ഞെടുത്ത് പുസ്തക രൂപത്തിലാക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ ജീവിച്ച മഹദ് വൃക്തികളുടെ ജീവിതരേഖകളാണ് ചരിത്രായനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ പ്രശസ്തി ലഭിക്കാതെ പോയവരെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. പ്രാദേശിക ചരിത്രത്തിന്റെ അറിയാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന വീഡിയോകളും, സാഹിത്യകാരന്‍മാര്‍, പ്രാദേശിക കലാകാരന്മാര്‍ തുടങ്ങിയവരെ പരിചയപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്ന് അദ്ധ്യാപകനും കോ. ഓര്‍ഡിനേറ്ററുമായ ജി രാധാകൃഷ്ണന്‍ പറഞ്ഞു. പിറ്റിഎ പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ നായര്‍, പിറ്റിഎ അംഗം റ്റിസി സുനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ ജെലീന, ഹെഡ് മിസ്ട്രസ് യു പ്രഭ, സ്റ്റാഫ് സെക്രട്ടറി ആര്‍ സുനിത, എസ്സ് ഭാമ, സീനിയര്‍ അദ്ധ്യാപിക എസ്സ് ജയശ്രീ എന്നിവരാണ് ചരിത്രായനത്തിന് നേതൃത്വം നല്‍കുന്നത്.
English summary; School with a history of reading
You may also like this video;