Site iconSite icon Janayugom Online

കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്ക് ‘പണികിട്ടും’; നിര്‍ബന്ധം എന്ന് ഹൈക്കോടതി

schoolschool

സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച്‌ കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശം നല്‍കി. കൊല്ലം തെവായൂർ ഗവണ്‍മെന്റ് വെല്‍ഫെയർ എ പി സ്കൂളില്‍ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യം ചെയ്തു പിടിഎ പ്രസിഡന്റ് നല്‍കിയ ഹർജിയില്‍ ആണ് നിർദേശം. 

സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദേശം നല്‍കിയത്. സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണം എന്നതിനെക്കുറിച്ച്‌ സർക്കാർ മാർഗനിർദേശങ്ങള്‍ പുറത്തിറക്കണം. കളി സ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറില്‍ വ്യക്തമാക്കണം. നാലുമാസത്തിനുള്ളില്‍ മാർഗനിർദേശങ്ങള്‍ പുറത്തിറക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. തെവായൂർ ഗവണ്‍മെന്റ് വെല്‍ഫെയർ എല്‍ പി സ്കൂളിലെ വാട്ടർ ടാങ്ക് നിർമാണം പിന്നീട് ഉപേക്ഷിച്ചതിനാല്‍ ഹർജി തീർപ്പാക്കി.

Eng­lish Sum­ma­ry: Schools With­out Play­grounds ‘Can’t Work’; High Court that it is mandatory

You may also like this video

Exit mobile version