മദ്യപിച്ച് വീട്ടിലെത്തിയതിന് ശകാരിച്ച അമ്മയെ മകന്‍ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ മകന്‍ സുമിത്തിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ പ്രതി അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയതിന് അമ്മ ഇയാളെ ശകാരിച്ചു. പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടി.2021‑ല്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സുമിത് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ലഹരിക്കടിമയാണെന്നും മാതാപിതാക്കളുമായി തര്‍ക്കം പതിവാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
മദ്യപിച്ചതിന് ശകാരിച്ചു; അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍

