Site icon Janayugom Online

തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍ പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടില്‍ 48 വയസ്സുള്ള പ്രിയന്‍ ആണ് മരിച്ചത്. ദേശീയപാത 66ല്‍ പെരിഞ്ഞനം തെക്കേ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 10.45ഓടെ ആയിരുന്നു അപകടമുണ്ടായത്.

ഭാര്യയെ പെരിഞ്ഞനം സെന്ററില്‍ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ എതിര്‍ ദിശയിലേക്ക് കടക്കുന്നതിനിടെ വടക്കുഭാഗത്തു നിന്നും വന്ന ടോറസ് ലോറി പ്രിയനെ ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറുകയും തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Eng­lish Summary:Scooter pas­sen­ger dies after falling under Tau­rus lor­ry in Thrissur

You may also like this video

Exit mobile version