മല്ലപ്പള്ളി റാന്നി റോഡിൽ അംബിപ്പടിക്ക് സമീപം ടോറസിന് അടിയിൽപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചു. പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസ് മകൻ ജിബിൻ ചാക്കോ വർഗീസ് (22) മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം. കരുവാറ്റ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിൽ ഹോട്ടൽ മാനേജ്മെൻറ് പഠനം ജിബിൻ പൂർത്തിയാക്കിയിരുന്നു. കോളജിൽ പോയി വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടോറസുമായി അപകടത്തിൽ പെടുകയായിരുന്നു. മാതാവ്: മിനി.സഹോദരൻ ജൂഡിൻ.സംസ്കാരം പിന്നീട്. കീഴ്‌വായ്പൂര് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ടോറസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

