നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം സ്വദേശി ആദിത്യൻ മരിച്ചു. കഴിഞ്ഞ ദിവസമാണ് പൂച്ചപ്പടിയിൽ വെച്ച് പരീക്ഷക്ക് പോയിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. സഹയാത്രികനായ കൊലളമ്പ് സ്വദേശി നിതിൻ തൽക്ഷണം മരിച്ചിരുന്നു. ഗുരുതര പരുക്ക് പറ്റിയ ആദിത്യന്‍ തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

