Site iconSite icon Janayugom Online

പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ; യുവത അടങ്ങിയിരിക്കുന്നതെങ്ങിനെ

തലയ്ക്കുമീതെ കത്തുന്ന ചൂടായിരുന്നു. ഇടവിട്ട് കനത്ത മഴപ്പെയ്ത്തുമുണ്ടായി. അവയൊന്നും വകവയ്ക്കാതെ നൂറുകണക്കിന് യുവജനങ്ങള്‍ ഓരോ ദിവസവും നടന്നുതാണ്ടിയത് 25 കിലോമീറ്റര്‍ വരെയായിരുന്നു. ഇതുപോലൊരു കാലാവസ്ഥയില്‍ നടന്നു നടന്നു മുന്നേറിയ ജാഥ അസാധാരണമായിരുന്നു. പക്ഷേ രാജ്യത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മനസ് തിളപ്പിക്കുമ്പോള്‍ യുവതയ്ക്ക് അടങ്ങിയിരിക്കാനാവില്ലായിരുന്നു. ആ നിശ്ചയദാര്‍ഢ്യവുമായാണ് നീലയും ചുവപ്പും പതാകകള്‍ കയ്യിലേന്തി അവര്‍ വടക്കുനിന്നും തെക്കുനിന്നും സാംസ്കാരിക തലസ്ഥാനത്തെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. പതിവ് സ്വീകരണങ്ങള്‍ക്കു പകരം വരാനിരിക്കുന്ന അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്കുവാനുള്ള പഠനോപകരണങ്ങളുമായായിരുന്നു വരവേല്പ്. 

മെയ് 15ന് ആരംഭിച്ച തെക്കൻ മേഖല ജാഥയിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനായിരുന്നു ക്യാപ്റ്റൻ. എസ് വിനോദ് കുമാർ, അഡ്വ. ആർ ജയൻ, അഡ്വ. ഭവ്യ കണ്ണൻ എന്നിവര്‍ വൈസ് ക്യാപ്റ്റൻമാരും അഡ്വ. ആർ എസ് ജയൻ ഡയറക്ടറുമായിരുന്നു.
വടക്കൻമേഖല ജാഥയിൽ സംസ്ഥാന പ്രസിഡന്റ് എൻ അരുണായിരുന്നു ക്യാപ്റ്റൻ. കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസെന്റ് എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരും അഡ്വ. കെ കെ സമദ് ഡയറക്ടറുമായി. വടക്കൻ മേഖലാജാഥ കാസർകോട് നിന്നുമാണ് ആരംഭിച്ചത്. 14 ജില്ലകളിലും ജനങ്ങളുടെ വലിയ പിന്തുണയോടെ മുന്നേറിയ ജാഥയിൽ വർഗീയതക്കെതിരായ നിലപാടുകളും തൊഴിലിനായുള്ള പോരാട്ടവും സേവ് ഇന്ത്യ മാർച്ചിലെ അംഗങ്ങൾ ഉയർത്തിപ്പിടിച്ചു. 

Eng­lish Summary;Scorching real­i­ties; aiyf youth

You may also like this video

Exit mobile version