Site iconSite icon Janayugom Online

ഇസ്രയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സ്കോട്ട് ലാന്‍ഡ് മന്ത്രി

ഇസ്രേയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സ്കോട്ട് ലാന്‍ഡ് മന്ത്രി ഹംസ യൂസഫ്. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ബ്രിട്ടണ്‍ താതാക്കാലികമയാി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു .ദശലക്ഷം ജനങ്ങളെ അപകടത്തിലാക്കുന്ന ഗാസയിലെ ആക്രമണങ്ങള്‍ക്കായി ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് യുകെ സര്‍ക്കാരിനോട് ഹംസ യൂസഫ് പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹംസ യൂസഫ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇസ്രയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് കൂടിയായ യൂസഫ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗാസയില്‍ നിന്ന് നമ്മള്‍ കണ്ട ചില ക്രൂരമായ ദൃശ്യങ്ങള്‍ മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് നിസംശയം പറയാമെന്നും ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും നിരപരാധികളുമായ കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും കൈമാറുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് യുഎന്‍ അധികൃതര്‍ പറഞ്ഞതിന് പിന്നാലെയാണ് യൂസഫിന്റെ പരാമര്‍ശം.

പലസ്തീനിലെ ഇസ്രേയേലിനെ അധിനിവേശ പ്രദേശങ്ങളെ തകര്‍ക്കുന്നതിനായി, എഫ് 35 സ്റ്റെല്‍ത്ത് കോംബാറ്റ് എയര്‍ക്രാഫ്റ്റിന് ആവശ്യമായ ഘടകങ്ങളുടെ 15 ശതമാനവും നെതന്യാഹു സര്‍ക്കാരിന് നല്‍കിയത് ബ്രിട്ടന്‍ ആണെന്ന് യുകെ ആസ്ഥാനമായുള്ള പ്രഷര്‍ ഗ്രൂപ്പായ ക്യാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ആംസ് ട്രേഡ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Eng­lish Summary:
Scot­land min­is­ter calls for UK gov­ern­ment to stop arm­ing Israel

You may also like this video:

Exit mobile version