Site iconSite icon Janayugom Online

ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി ജയ്ദീപ് ആപ്‌തെ പൊലീസ് കസ്റ്റഡിയിൽ

മഹാരാഷ്ട്രയിലെ രാജ്‌കോട്ട് കോട്ടയിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി ജയ്ദീപ് ആപ്‌തെ പൊലീസ് കസ്റ്റഡിയിൽ. ഓഗസ്റ്റ് 26നാണു പ്രതിമ തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ 4ന് നാവിക ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇത് അനാച്ഛാദനം ചെയ്തത്. പൊലീസ് തിരയുന്നിനിടെയാണ് ബുധനാഴ്ച രാത്രി താനെ ജില്ലയിലെ കല്യാണിൽനിന്ന് ഇയാളെ പിടികൂടിയത്. ആപ്‌തെയെ സിന്ധുദുർഗ് പൊലീസി​ന്റെ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് താനെയിലെ ജോയിന്റ് പൊലീസ് കമീഷണർ ജ്ഞാനേശ്വർ ചവാൻ അറിയിച്ചു. 

ബുധനാഴ്ച സിന്ധുദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത ജയ്ദീപ് ആപ്‌തെയെ കോടതി സെപ്റ്റംബർ 10വരെയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ശിവജി പ്രതിമയുടെ ശിൽപിക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version