Site iconSite icon Janayugom Online

എസ്ഡിപിഐയെ നിരോധിച്ചേക്കും

പ്രാദേശിക രാഷ്ട്രീയ കക്ഷിയായി പ്രവർത്തിക്കുന്ന എസ്‌ഡിപിഐയെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റിലാകാതെയിരുന്ന അംഗങ്ങളിൽ പലരും തൊട്ടുപിന്നാലെ എസ്ഡിപിഐയിൽ സജീവമായതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. എസ്ഡിപിഐയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെ കേന്ദ്ര ഏജൻസികൾ ഏറെ നാളായി നിരീക്ഷിച്ച്‌ വരികയായിരുന്നു. അടുത്തിടെ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ നിരവധി പോപ്പുലർ ഫ്രണ്ടുകാർ എസ്ഡിപിഐ ഭാരവാഹികൾ ആയി ചുമതലയേറ്റു എന്നും ഏജൻസികൾ വിലയിരുത്തുന്നു. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധം ഏതു തരത്തിൽ ആണെന്ന് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കും എന്നാണ് സൂചന. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ ചോദ്യം ചെയ്യൽ തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. 

Exit mobile version