Site iconSite icon Janayugom Online

ലൈംഗികാതിക്രമം: ജെഎന്‍യു കാമ്പസിൽ വിദ്യാര്‍ത്ഥിനിയുടെ അനിശ്ചിതകാല സമരം

jnujnu

ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ജെഎന്‍യു കാമ്പസിൽ വിദ്യാര്‍ത്ഥിനിയുടെ അനിശ്ചിതകാല സമരം. നാല് പേർക്കെതിരായ പരാതിയിൽ അധികാരികൾ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥിനി കാമ്പസിന്റെ പ്രധാന കവാടത്തില്‍ സമരം തുടങ്ങിയത്. 

മാർച്ച് 31ന് രാത്രി കാമ്പസിൽ വച്ച് രണ്ട് മുൻ വിദ്യാർത്ഥികളടക്കം നാലുപേർ ലൈംഗികമായി ഉപദ്രവിച്ചതായാണ് പെൺകുട്ടിയുടെ പരാതി. പ്രതികൾ സ്വതന്ത്രരായി നടക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. നീതി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു. അതേസമയം, നടപടിക്രമങ്ങൾ തുടരുകയാണെന്നും പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

പുലർച്ചെ രണ്ട് മണിയോടെ പരാതിക്കാരിയും സുഹൃത്തും ജെഎൻയു റിങ് റോഡിനു സമീപം നടക്കുന്നതിനിടെയാണ് അതിക്രമം ഉണ്ടായതെന്ന് സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ ഇവിടെനിന്ന് ബിരുദം പൂർത്തിയാക്കിയ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ കാറിൽ പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പ്രതികളായ രണ്ട് മുൻ വിദ്യാർത്ഥികളടക്കം നാലുപേരും എബിവിപി പ്രവർത്തകരാണെന്ന് ഇടതുപക്ഷ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അതേസമയം, ആരോപണം എബിവിപി നേതൃത്വം നിഷേധിച്ചു.

Eng­lish Sum­ma­ry: Se xual assault: Indef­i­nite strike by stu­dent on JNU campus

You may also like this video

Exit mobile version