Site icon Janayugom Online

ഇൻസ്റ്റാഗ്രാമിലൂടെ ലൈംഗികചൂഷണം: യുവാവിനെതിരെ സിബിഐ കേസെടുത്തു

ഓസ്‌ട്രേലിയൻ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ സിബിഐ കേസെടുത്തു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അങ്കുർ ശുക്ല എന്ന യുവാവിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഇൻസ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടിയോട് ആശ്ലീല ചിത്രങ്ങള്‍ അയച്ചുനല്‍കാൻ ആവശ്യപ്പെടുകയും അങ്ങനെ ചെയ്തില്ലെങ്കില്‍ വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. 

സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Se xual exploita­tion through Insta­gram: CBI reg­is­tered a case against the youth

You may also like this video

Exit mobile version