Site iconSite icon Janayugom Online

കടല്‍ ഖനനം: പാർലമെന്റ് മാർച്ച് ഇന്ന്

കേന്ദ്ര സർക്കാരിന്റെ കടൽ ഖനന പദ്ധതിക്കെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പാർലമെന്റ് മാര്‍ച്ച് ഇന്ന് രാജ്യ തലസ്ഥാനത്ത് നടക്കും. രാവിലെ 11 മണിക്ക് ജന്തർ മന്ദറിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. കേരളത്തിൽ നിന്നുള്ള എംപിമാർ, സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർ, വിവിധ മത്സ്യത്തൊഴിലാളി-ട്രേഡ് യൂണിയൻ സംഘടന ഭാരവാഹികൾ, തൊഴിലാളികൾ, ആക്ടിവിസ്റ്റുകൾ തുടങ്ങി നൂറുകണക്കിനാളുകൾ സംബന്ധിക്കും. 

എന്തുവിലകൊടുത്തും ഖനനത്തെ എതിർക്കുമെന്ന്‌ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി എൻ പ്രതാപൻ പറഞ്ഞു. ഖനനം നടത്തുന്ന കമ്പനി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നത്‌ അംഗീകരിക്കാനാവില്ല. ആ പഠനത്തോട്‌ സഹകരിക്കില്ല. കടലിന്റെ അടിത്തട്ട്‌ ഇളക്കിമറിച്ചാണ് ഖനനമെന്നും പ്രതാപൻ പറഞ്ഞു. പദ്ധതി പൂർണമായി ഉപേക്ഷിക്കുംവരെ സമരം തുടരുമെന്നും പാർലമെന്റ്‌ മാർച്ച്‌ ടോക്കൺ സമരം മാത്രമാണെന്നും കൺവീനർ പി പി ചിത്തരജ്ഞൻ എംഎൽഎ പറഞ്ഞു. സമരത്തിന്‌ സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ മത്സ്യസമ്പത്ത്‌ വിളയുന്ന കൊല്ലം പരപ്പ്‌ ഖനനത്തോടെ ഇല്ലാതാവുമെന്ന്‌ വൈസ്‌ ചെയർമാൻ ടി ജെ ആഞ്ചലോസ് കുറ്റപ്പെടുത്തി. 

Exit mobile version