Site iconSite icon Janayugom Online

അളവു തൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ് അദാലത്ത്; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കോവിഡ് മൂലവും മറ്റു കാരണങ്ങളാലും പുനഃപരിശോധന കുടിശികയായ അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകി ഒറ്റത്തവണ തീർപ്പാക്കലിലൂടെ മുദ്ര പതിപ്പിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പട്ടം ലീഗൽ മെട്രോളജി ഹെഡ്ക്വാർട്ടേഴ്സിൽ ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, ലീഗൽ മെട്രോളജി കൺട്രോളർ കെ ടി വർഗീസ് പണിക്കർ, ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അബ്ദുൾ മജീത് കക്കോട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.

Eng­lish summary;Sealing court of mea­sur­ing and weigh­ing instru­ments; State lev­el inau­gu­ra­tion today

You may also like this video;

Exit mobile version