തൃശൂർ ഭാരതപ്പുഴയിൽ ഒരു കുടംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ചെറുതുരുത്തി സ്വദേശികളായഷാഹിന (35) , കബീര്‍ (47),ഫുവാദ്(12), സെറ (10) എന്നിവരാണ് മരിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്. സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ. കുട്ടികൾ പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ പോയതായിരുന്നു കബീറും ഷാഹിനയും. എന്നാല്‍ ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. വൈകുന്നേരം സമയം ചെലവഴിക്കാൻ ഇവർ ഇവിടേക്ക് എത്താറുണ്ടായിരുന്നു എന്നാണ് വിവരം. തിരച്ചിലിനിടെ ഷഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെരച്ചില്‍ വിഫലം; ഭാരതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാലംഗങ്ങളും മരിച്ചു

