Site iconSite icon Janayugom Online

കിഷ്ത്വാറില്‍ തെരച്ചില്‍ ഊര്‍ജിതം

ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ കിഴക്കന്‍ കിഷ്ത്വാര്‍ ജില്ലയില്‍ മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അടുത്തിരിക്കുന്നതിനാല്‍ സുരക്ഷയും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിന്റെ ഭാഗമായി നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version