കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. വൈകീട്ട് നാല് മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. ബന്ധുക്കളും സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിക്കായിയുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

