Site iconSite icon Janayugom Online

പശ്ചിമബംഗാള്‍ ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനം;അന്തിമമാകാഞ്ഞതിനു പിന്നില്‍ കോണ്‍ഗ്രസെന്ന് ടിഎംസി

പശ്ചിമബംഗാളില്‍ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാമുന്നണിയിലെ സീറ്റ് വിഭജനം അന്തിമമാക്കുന്നതില്‍ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നിലപാടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ട്ടി പൂര്‍ണ പരാജയമാണെന്നും തൃണമൂല്‍കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏഴ് മാസമായി ആവർത്തിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുന്നതില്‍ കോൺഗ്രസ് നിഷ്‌ക്രിയമായി തുടരുകയാണെന്നും തൃണമൂല്‍ കോണ്‍ഗര്സ നേതാക്കള്‍ കുറ്റപ്പെടുത്തി. ദേശീയ തലത്തിൽ സഖ്യകക്ഷിയായിരുന്നിട്ടും പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാരിനെതിരെ നിലപാട് സ്വീകരിക്കുകയും ബിജെപി, ആര്‍എസ്എസ് നിലപാടുകള്‍ക്കൊപ്പം നില്‍ക്കുകയുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസിന്റെ ലോക്സഭാ ലീഡറും പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിയെ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷഏക് ബാനര്‍ജി നിശിതമായ വിമർശിച്ചിരിക്കുകയാണ് സഖ്യ മാനദണ്ഡങ്ങൾ അനുസരിച്ച്,ആദ്യം ചെയ്യുന്നത് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനിക്കുക. അതിനുശേഷം ഏതെല്ലാം സീറ്റുകളാണ്.എന്നാല്‍ സീറ്റ് വിഭജന പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ കഴിഞ്ഞ വർഷം ജൂലൈ മുതൽ ഏഴ് മാസം കാത്തിരിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് വെറുതെ ഇരിക്കുകയായിരുന്നു, ഒന്നും ചെയ്തില്ലെന്നും ബാനര്‍ജി കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ നേതാവ് മമത ബാനർജി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതൃത്വവുമായി ഞങ്ങൾ ഒന്നിലധികം ചർച്ചകൾ നടത്തി. ഡിസംബർ 31-നകം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കണമെന്ന് ഡൽഹിയിൽ നടന്ന കഴിഞ്ഞ യോഗത്തിൽ മമത ബാനർജി വ്യക്തമാക്കിയിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്തില്ല, പട്‌നയിലും ബെംഗളൂരുവിലും നടന്ന ഇന്ത്യാ സഖ്യ യോഗത്തിലും സീറ്റ് വിഭജന വിഷയം ഉന്നയിച്ചിരുന്നതായി ടിഎംസി നേതാവ് പറഞ്ഞു.പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടായാളാണ് അധിര്‍ രജ്ഞന്‍ ചൗധരിയെന്ന് മമതാ ബാനര്‍ജിയുടെ അനന്തരവന്‍ ഡയമണ്ട് ഹാര്‍ബര്‍ എംപി അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നതിലൂടെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആരുടെ താൽപ്പര്യമാണ് സേവിക്കാൻ ശ്രമിക്കുന്നത് അദ്ദേഹം ചോദിച്ചു. ഒന്നുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപി അത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്.

പാര്‍ട്ടിയുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്നും തൃണമൂല്‍ നേതാക്കള്‍ പറയുന്നു. എന്നിരുന്നാലും, പാർട്ടി ദേശീയ തലത്തിൽ പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യയുടെ ഭാഗമായി തുടരുമന്നും ടിഎംസി നേതാക്കള്‍ അഭിപ്രായപ്പെട്ടു . മമത ബാനർജിയെ കാവി ക്യാമ്പിലെ ട്രോജൻ കുതിര എന്ന് ആരോപിച്ചതിന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച നേതാക്കള്‍ സംസ്ഥാന കോൺഗ്രസ് ബിജെപിയുടെ ഭാഷയിൽ സംസാരിക്കുമ്പോൾ, കാവി ക്യാമ്പിലെ ട്രോജൻ കുതിര ആരാണ്, ബംഗാളിനോട് കേന്ദ്രം കാട്ടുന്ന അവഗണനക്ക് എതിരെ എത്ര തവണ കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി അപലപിച്ചിട്ടുണ്ട്, നമ്മുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. ബിജെപിക്കെതിരെ പോരാടുന്ന സ്ത്രീയെ സംസ്ഥാന കോൺഗ്രസ് നേതൃത്വം വെല്ലുവിളിക്കുകയാണെന്നും ടിഎംസി നേതാക്കള്‍ പറഞ്ഞു 

Eng­lish Summary:
Seat divi­sion in West Ben­gal India front; TMC says Con­gress behind not being final

You may also like this video:

Exit mobile version