Site iconSite icon Janayugom Online

കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളുടെ രണ്ടാം ബാച്ച് എത്തുന്നു

മധ്യപ്രദേശിലെ കുനോ ദേശിയോദ്യാനത്തില്‍ 12 ചീറ്റകളുടെ രണ്ടാം ബാച്ച് ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ചീറ്റകൾ എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ മണ്ണിന് അനുയോജ്യമായ ഏകദേശം 12–14 ചീറ്റകളെ ദക്ഷിണാഫ്രിക്ക, നമീബിയ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യും. അതേസമയം മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ വിനോദസഞ്ചാരം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ചീറ്റകൾ വേട്ടയാടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായി കുനോ ദേശീയോദ്യാനത്തിലെ അധികൃതർ അറിയിച്ചു. ചീറ്റകൾ ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യത്തിലാണിത്. സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ ദേശിയോദ്യാനത്തില്‍ തുറന്നു വിട്ടത്. 1952‑ൽ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റ ഇന്ത്യയിൽ തിരിച്ചെത്തിയത്.

Eng­lish Summary;Second batch of chee­tahs arrive in Kuno Nation­al Park
You may also like this video

YouTube video player
Exit mobile version