പട്ടം എസ് യു ടി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ‘എസ് യു ടി ഇന്‍സ്റ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് (SIPS)’ രണ്ടാമത്തെ ബാച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി SIPS രണ്ടാം ബാച്ചിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഏഴ് കോഴ്സുകളിലായി 32 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കിയിട്ടുള്ളത്. മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ കുട്ടകള്‍ തിരഞ്ഞെടുത്ത മേഖലയില്‍ അവരെ നിപുണരാക്കി അവരുടെ സേവനം സമൂഹത്തിന് നല്‍കുക എന്ന ആശയം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുട്ടികളെ സ്വാഗതം ചെയ്തത്.
ഈ കോഴ്സുകള്‍ ഭാരത് സേവക് സമാജ് (ബിഎസ്എസ്) ന്റെ പാഠ്യപദ്ധതി പ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്. എസ് യു ടി ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. രാജശേഖരന്‍ നായര്‍(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്രന്‍ പൊതുവാള്‍, സി എല്‍ ഒ രാധാകൃഷ്ണന്‍ നായര്‍, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ,് നഴ്സിംഗ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ടി. എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ ഹോമിന്‍, എച്ച്ആര്‍ മാനേജര്‍ ദേവി കൃഷ്ണ, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
English Summary:Second batch of ‘Paramedical Courses’ started at Pattom SUT Hospital
You may also like this video