ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. നര്‍സിംഗ്ഡി ജില്ലയില്‍ ഹിന്ദുവായ വ്യാപാരിയെ അജ്ഞാതര്‍ കുത്തിക്കൊന്നത്. 24 മണിക്കൂറിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്. പലാഷ് ഉപസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്ന 40 കാരനായ ശരത് ചക്രവര്‍ത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
ശരത് ചക്രവര്‍ത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജാഷോര്‍ ജില്ലയില്‍ ഫാക്ടറി ഉടമയും നരൈല്‍ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ എഡിറ്റര്‍ റാണ പ്രതാപിനെ അക്രമികള്‍ വെടിവെച്ച് കൊന്നത്. ഇയാളെ ഫാക്ടറിയില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം തലയ്ക്ക് വെടിവെക്കുകയായിരുന്നു. ജോലി സ്ഥലങ്ങളിലുള്ള തര്‍ക്കങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍കയും ചെയ്തിട്ടുണ്ട്.

