Site iconSite icon Janayugom Online

മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

മണിപ്പുരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് പോളിങ്. രണ്ടാം ഘട്ടത്തിൽ 8,47,400 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1247 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സംഘർഷങ്ങളെ തുടർന്ന് വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിയാതിരുന്ന 12 ബൂത്തുകളിൽ ഇന്ന് റീപോളിങ്ങും നടക്കും. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുന്ദ്രക്‌പാം, കാങ്‌പോക്‌പി ജില്ലയിലെ സൈതു, ചുരാചന്ദ്പൂർ ജില്ലയിലെ തൻലോൺ, ഹെങ്‌ലെപ്, സിംഗാട്ട് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് റീപോളിങ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 88.63 ശതമാനമായിരുന്നു പോളിങ്. അതേസമയം, ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും ഫെബ്രുവരി 10 മുതല്‍ തുടങ്ങിയ പോളിങ് നടപടികളാണ് അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ഒമ്പത് ജില്ലകളിലായി 54 നിയമസഭാ മണ്ഡലങ്ങളാണ് അന്തിമഘട്ടത്തില്‍ വിധിയെഴുതുക.

Eng­lish sum­ma­ry; Sec­ond phase of polling in Manipur today

You may also like this video;

Exit mobile version